കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത് . നിലമ്പൂർ തിരുവാലി സ്വദേശി കൊടിയൻ കുന്നേൽ ബിനോയ് ( 55) ആണ് എക്സൈസിന്റ പിടിയിലായത്.


മാഹിയിൽ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 150 കുപ്പി വിദേശമദ്യമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത് . രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ എക്സൈസിന്റ വലയിലായത്. നേരത്തെ മൂന്ന് അബ്കാരി കേസുകളിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ആക്രി കച്ചവടക്കാരനായ ബിനോയ് ഇതിന്റെ മറവിലാണ് മാഹിയിൽ നിന്നും മദ്യം കടത്തിയിരുന്നത്.
Liquor smuggling under guise street trading Vadakara Kozhikode